ലക്നോ: ഉത്തർപ്രദേശില്‍ സൈക്കിള്‍ യാത്രികൻ ബസ് ഇടിച്ചു മരിച്ചു. ലക്നോവിലെ വസീർഗഞ്ച് ഏരിയയിലാണ് സംഭവം. റോഡിന്‍റെ ഇടതുവശത്ത് കൂടി സൈക്കിളില്‍ പോവുകയായിരുന്ന ഇയാള്‍ മുന്നില്‍ പാർക്ക് ചെയ്തിരുന്ന കാറില്‍ ഇടിക്കാതിരിക്കാൻ സൈക്കിള്‍ വെട്ടിച്ചു.ഈ സമയം പുറകിലൂടെ വന്ന ബസ് ഇദ്ദേഹത്തെ ഇടിച്ചു.
ഇടിയുടെ ആഘാതത്തില്‍ നിലത്തുവീണ സൈക്കിള്‍ യാത്രികന്‍റെ തലയില്‍ ബസ് കയറിയിറങ്ങി.