വിഴിഞ്ഞം: കോവളം ബൈപാസില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം സൈക്കിള്‍ യാത്രികനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിച്ചു.തോട്ടുമുക്ക് സ്വദേശി കൃഷ്ണന്‍ കുട്ടിക്കാണ് (60) പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 5.50 ഓടെയായിരുന്നു അപകടം.തിരുവല്ലം ഭാഗത്തു നിന്നും സര്‍വീസ് റോഡിലൂടെ വരികയായിരുന്ന സൈക്കിള്‍ യാത്രികനെ പിന്നിലൂടെ അമിത വേഗതയിലെത്തിയ ആഡംബര കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പരിക്കേറ്റയാളെ നാഷണല്‍ ഹൈവേ അതോറിട്ടിയുടെ ആംബുലന്‍സില്‍ ജനറല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച കൃഷ്ണന്‍ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. കഴകൂട്ടം-കാരോട് ബൈപാസില്‍ 20 ദിവസം മുന്‍പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സിന്റെ ആദ്യരക്ഷാപ്രവര്‍ത്തനമായിരുന്നു ഇത്.