തിരുവനന്തപുരം : ഡിസ്‌പെ യിസ് സോഫ്റ്റ് വെയർ വികസന കേന്ദ്രം തിരുവനന്തപുരത്തു പ്രവർത്തനം തുടങ്ങിയതായി കേന്ദ്രം എം ഡി ഫ്രാക്‌ളിൻ ജോർജ് അറിയിച്ചു. തുടക്കത്തിൽ 25അംഗ വിദഗ്ധരുടെ സേവനം സോഫ്റ്റ് വെയർ വികസന പ്രവർത്തങ്ങൾക്കായി ഇപ്പോൾ പ്രയോജനപ്പെടുത്തുന്നു എങ്കിലും വർഷം അവസാനത്തോടെ ഇത് കൂടുതൽ കാര്യക്ഷമം ആകും. ഇലക്ട്രോമൊബൈലിറ്റി, സ്വയം നിയന്ത്രിത വാഹനങ്ങൾ, സോഫ്റ്റ് വെയർ നിയന്ത്രിത വാഹനങ്ങൾ, സജീവമായസുരക്ഷ മാർഗങ്ങൾ ഇവക്ക് കമ്പനി മുൻതൂക്കം നൽകുന്നു. പുതിയ വാഹനങ്ങൾ നിരത്തിൽ ഇറക്കുന്നതു മുൻപായി ഇവരുടെ സാങ്കേതിക വിദ്യ ഇന്ന് പല വാഹന കമ്പനികൾ ഉപയോഗിക്കുന്നത്.തിരുവനന്തപുരം കിൻഫ്രാ പാർക്കിൽ ആക്സൽ ഇൻഫിനിയം ഫേസ് ഒന്നിൽ ഒന്നാം നിലയിൽ ആണ് ഡി സ്‌പെയ്‌സിന്റെ സോഫ്റ്റ് വെയർ വികസന കേന്ദ്രം പ്രവർത്തിക്കുന്നത്.