യു പി : യുപിയില്‍ ദളിതനായ കൗമാരക്കാരനെ കൊല്ലപ്പെട്ട നിലയില്‍ റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ബാഗ്രജ്പൂരിലാണ് സംഭവം.19 കാരനായ ദീപക് ആണ് മരിച്ചത്. ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് ദീപക് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മകന്റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ച് രംഗത്തെത്തി.പ്രദേശ വാസികളായ നരേന്ദ്ര, രവീന്ദ്ര എന്നിവര്‍ക്ക് തന്റെ മകനോട് ശത്രുതയുണ്ടെന്ന് പിതാവ് പറഞ്ഞു. ഇരുവരും ദീപകിനെതിരെ കള്ളിക്കേസ് കൊടുക്കുകയും ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരികയും ചെയ്തതായി പിതാവ് വ്യക്തമാക്കി.