(അജിത് കുമാർ. ഡി )
തിരുവനന്തപുരം : ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ 300വർഷത്തിലധികം പഴക്കം ഉള്ളതും, ശ്രീ പദ്മ നാഭ സ്വാമിയുടെ വിഗ്രഹത്തിന് സമീപം ഉള്ള വിശ്വക് സേന വിഗ്രഹത്തിന് കേടു പാടുകൾ കണ്ടെത്തി. ശ്രീ പദ്മനാഭ സ്വാമിക്കുള്ള പ്രാധാന്യത്തോളം ഉള്ള വിഗ്രഹ മാണ് വിശ്വക് സേന വിഗ്രഹത്തിന് ഉള്ളത്.മഹാ വിഷ്ണുവിന്റെ അംശ മാണ് ഈ വിഗ്രഹം എന്നാണ് കണക്കാക്കുന്നത്.ക്ഷേത്രത്തിൽ മഹാവിഷ്ണു വിന് കാണിക്കുന്ന നിവേദ്യം ഏതായാലും ഈ വിഗ്രഹത്തിന് മുന്നിൽ കാണിച്ചിട്ടേ സമർപ്പിക്കൽ ചടങ്ങ് നടത്താവുഎന്നതാണ് പ്രമാണം.ഈ വിഗ്രഹത്തിന് കേ ടുപാടുകൾ സംഭവിച്ചതാ യി ക്ഷേത്രം തന്ത്രി യുടെ നിർദേശം കണക്കിലെടുത്തു തമിഴ് നാട്ടിലെ ശിവ ഗംഗ ജില്ലയിലെ ത്രി കോഷ്ടി യൂരിൽ നിന്നും വിഗ്രഹനിർമാണത്തിനുള്ള കരിങ്ങാടി തടിയും, മറ്റു ദ്രവ്യങ്ങളും 21ന് കരമനയിലെ ശിവക്ഷേത്രത്തിൽ എത്തിക്കും.22ന് ഘോഷ യാത്രയായി ശ്രീ പദ്നാഭ സ്വാമി ക്ഷേത്രത്തിലെ കിഴക്കേ നടയിൽ എത്തിക്കുകയും, അവിടെ സ്വീകരണത്തിന് ശേഷം തടിയും, ദ്രവ്യങ്ങളും ക്ഷേത്രത്തിനകത്തേക്ക് കൊണ്ടുപോകും.