മോഹിനിയാട്ടത്തിൽ ” പ്രഹേളിക” തീർത്ത് നർത്തകി സിന്ധു നാഥ് ആസ്വാദകരുടെ മനം കവരുന്നു.
മോഹിനിയാട്ടം എന്ന കലാസപര്യയിലുടെ ആസ്വാദകരുടെ മനം കവരുകയാണ് വണ്ടൂരിലെ നർത്തകിയായ സിന്ധു നാഥ്. നൃത്തത്തി നോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സിന്ധുവിനെ കലാരംഗത്തെ ഇത്രയുമധികം സോപാ നങ്ങളിൽ എത്തിച്ചത്. കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയായ സിന്ധു നാഥ് ഇന്നും ജോലിത്തിരക്കിനിടയിൽ സമയം കിട്ടുമ്പോൾ എല്ലാം കല ദേവതയ്ക്ക് മുന്നിൽ തന്റെ നൃത്ത സപര്യ അ ഭംഗുരം തുടരുന്നു. നിരവധി സ്ഥാപനങ്ങൾ അവരുടെ വാർഷികാഘോഷങ്ങൾക്ക് ഇടയിലും സിന്ധുവിന്റെ നൃത്ത വിരുന്ന് ഉൾപ്പെടുത്തി ആസ്വാദകരായിട്ടുണ്ട്. മോഹിനിയാട്ടം, ഭരതനാട്യം, തെയ്യം എന്നീ കലാരൂപങ്ങൾ സിന്ധു നാഥിന് അനായാസം ചെയ്യാൻ സാധിക്കും. മോഹിനിയാട്ടത്തിൽ നിരവധി പുരസ്കാരങ്ങൾ സിന്ധു നാഥിനെ തേടിയെത്തിയിട്ടുണ്ട്. ചടുലമായ നൃത്ത ചുവടുകളിലുടെയും നവരസങ്ങൾ തുളുമ്പുന്ന ആംഗ്യ മുദ്ര യിലൂടെയും സദസ്യരെ കയ്യിലെടുക്കാൻ സിന്ധു നാഥന്റെ വൈഭവം ഒന്നു വേറെ തന്നെയാണ്.