നേമം: തലസ്ഥാനനഗരിയില്‍ പട്ടാപ്പകല്‍ മോഷണം.തമ്പാനൂര്‍ തൃപ്തി ഹോട്ടലിലെ ജീവനക്കാരിയുടെ മൊബൈല്‍ ഫോണാണ് നഷ്ടമായത്. ശനിയാഴ്ച രാവിലെ 11.45 ഓടുകൂടിയാണ് മോഷണം നടന്നത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.
പരിസരത്ത് ആരുമില്ലെന്ന് ഉറപ്പുവരുത്തിയ മോഷ്ടാവ് മൊബൈല്‍ ഫോണെടുത്ത ശേഷം തന്റെ കൈവശമുള്ള കവറിലിട്ട് നേരത്തെ ഏര്‍പ്പാടാക്കിയ ഓട്ടോയില്‍ കയറി പോകുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ഓണ്‍ ആയിരിക്കുന്നതിനാല്‍ ലൊക്കേഷന്‍ നോക്കി മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നിലവില്‍ കോഴിക്കോട് ജില്ല പരിധിയിലാണ് ഫോണുള്ളതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.