തിരുവനന്തപുരം:- നീണ്ട ഇടവേളക്കുശേഷം പ്രിയ സ്നേഹിതൻ നടൻ പൂജപ്പുര രവിയെ കാണുവാൻ നടൻ രാഘവൻ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പ്രതീക്ഷിക്കാതെ വീട്ടിലേക്ക് അതിഥി വന്നപ്പോൾ പൂജപ്പുര രവിയുടെ കണ്ണുകൾ നിറഞ്ഞു. രാഘവൻ തന്റെ പ്രിയ സ്നേഹിതനെ മാറോട് ചേർത്തുപിടിച്ചപ്പോൾ ഒരു കാലത്ത് തിരക്കിന്റെ താരപ്രഭയിൽ തിളങ്ങിനിന്നിരുന്ന പൂജപ്പുര രവി വി തുമ്പുന്നത് കണ്ടു നിന്നവരിലും കണ്ണുകൾ നിറച്ചു.
പ്രേം നസീറിന്റെ 34-ാം ചരമവാർഷികം പ്രമാണിച്ച് 34 കലാകാരൻമാർക്ക് ഗുരുദക്ഷിണയും
സ്നേഹാദരവും നൽകുന്നതിന്റെ ഭാഗമായി പ്രേം നസീർ സുഹൃത് സമിതിയാണ് ചെങ്കള്ളൂരിലെ വസതിയിൽ ഈ അപൂർവ്വ സംഗമം ഒരുക്കിയത്. ഇരുവരും തങ്ങളുടെ ഒരുമിച്ചുള്ള അഭിനയ ജീവിത കാലഘട്ടങ്ങളെക്കുറിച്ച് സംസാരിക്കവെ പ്രേം നസീർ തന്നോട് കാണിച്ച സ്നേഹ വാൽസല്യത്തെ പറ്റി പൂജപ്പുര രവി വാചാലമായി. അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലാന്ന് താൻ നസീറിനോടൊപ്പം ആദ്യമായി അഭിനയിച്ചത്. അന്ന് താരപ്രഭയിലായിരുന്ന ആ വലിയ നടൻ ആ ചിത്രത്തിന്റെ വർക്കിനിടയിൽ തനിക്ക് വളരെയധികം പ്രോൽസാഹനം നൽകിയെന്നും രവി കൂട്ടി ചേർത്തു. തിരുവനന്തപുരം വിടുന്നുവെന്നും ഇനിയുള്ള കാലം മൂന്നാർ മറയൂരിൽ മകളോടൊപ്പമായിരിക്കുമെന്നും പൂജപ്പുര രവി അറിയിച്ചു. ഭാര്യ മരിച്ചതിനു ശേഷം മകനോടൊപ് മായിരുന്നു ഇതുവരെ . മകൻ കുടുംബസമേതം വിദേശത്തേക്ക് പോകുന്നു. ഇവിടെ ഒറ്റക്ക് ശെരിയാകില്ല. അതുകൊണ്ടാണ് ഒരിക്കലും മറക്കുവാൻ കഴിയാത്ത തിരുവനന്തപുരത്തു നിന്നും മാറുന്നത്. നടൻ രാഘവൻ പൂജപ്പുര രവിക്ക് ഉപഹാരം സമർപ്പിക്കുകയും നടൻ എം.ആർ.ഗോപകുമാർ പൊന്നാടയും , സമിതി പ്രസിഡന്റ് പനച്ചമൂട് ഷാജഹാൻ
സമിതി വക ഗുരു ദക്ഷിണയായുള്ള ചെക്കും സമർപ്പിച്ചു. ഫിലിം പി.ആർ. ഒ അജയ് തുണ്ടത്തിൽ, സംവിധായകൻ പ്രേംകുമാർ, സമിതി ഭാരവാഹികളായ അനിത മെഡിക്കൽ കോളേജ്, വിനയചന്ദ്രൻ നായർ , ബാലതാരം ഗൗരീ കൃഷ് ണ, അക്ഷയ് മേനോൻ , പീപ്പിൾസ് ടി.വി. പീരു മുഹമ്മദ് എന്നിവരും പൂജപ്പുര രവിയുടെ മക്കളും ചടങ്ങിൽ പങ്കെടുത്തു.