(അജിത് കുമാർ. ഡി )
തിരുവനന്തപുരം : കരാറു കാരുടെ തട്ടി ക്കൂട്ടു പണിയിൽ എം സി റോഡ് ഹൈ വേയിൽ കോട്ടമുകൾ റോഡിന്റെ ഒരു ഭാഗം തീർത്തും മരണ ക്കെണി ആയി മാറി തീർന്നിരിക്കുന്നതായി പൊതു ജനങ്ങളിൽ നിന്നും ആക്ഷേപം ആയി ഉയർന്നിരിക്കുന്നു. നാലഞ്ചിറ കോട്ടമുകൾ ഭാഗത്തു റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് മുൻപ് റോഡിൽ ഒരു ഗർത്തം രൂപ പെട്ടിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികൃതർ ആ പൈപ്പ് മാറ്റുകയും കുഴി മണ്ണിട്ട് മൂടുകയും ചെയ്തു. അവിടെ മണ്ണ് താഴാൻ തുടങ്ങിയ തോടെ പി ഡ ബ്ലൂ ഡി ക്കാർ സ്ഥലത്തു ടാ റിങ് നടത്തി പ്രശ്നം പരിഹരിക്കുന്നതിനു പകരം കുറച്ചു സിമന്റു മിക്സ് കലക്കി ഒഴിച്ച് പണി ചെയ്തതായി കാണിച്ചു തടി യൂരാൻ ശ്രമിച്ചു. ഇത് ചോദ്യം ചെയ്തു സ്ഥലത്തെ നാട്ടുകാർ രംഗത്ത് എത്തിയതോടെ വീണ്ടും പൊല്ലാപ്പായി. ബന്ധപ്പെട്ട വകുപ്പിലെ അസിസ്റ്റന്റ് എഞ്ചി നിയറെ നിരവധി പ്രാവശ്യം സ്ഥലവാസികൾ ബന്ധപെടാൻ ശ്രമിച്ചെങ്കിലുംഉദ്യോഗസ്തൻ ഫോൺ എടുത്തില്ല എന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സമ്മർദ്ദം സഹിക്കാനാകാതെ റോഡിൽ രാത്രിയിൽ കുറെ മെറ്റ ലും, മണ്ണും ഇറക്കി രക്ഷ പെടുക യാണ് ചെയ്തിരിക്കുന്നത്. റോഡിലെ ഫുട്പാ ത്തിൽ കുമിച്ചിട്ടിരിക്കുന്നച ല്ലി കാരണം കൽനടക്കാർക്ക് തിരക്കുള്ള റോഡിൽകൂടി ഇറങ്ങിനടക്കേണ്ട ഗതികേട്. ച ല്ലി റോഡിൽ ചിതറി കിടക്കുന്നതുമൂലം ഇരു ചക്രവാഹനങ്ങൾ റോഡിൽ മറിഞ്ഞു വീണു അപകടം നിത്യ സംഭവം ആയി തീർന്നിരിക്കുകയാണ്. ഇതിനൊരു ശാശ്വത പരിഹാരം ഉണ്ടാക്കി തരണം എന്ന് ആവശ്യം ഉന്നയിച്ചു സ്ഥലത്തെ ജനങ്ങൾ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി എങ്കിലും അതിനു പോലും യാതൊരു ഫല വും കണ്ടില്ലെന്നു നാട്ടുകാരിൽ നിന്നും പരാതി ആയി ഉയർന്നിട്ടുണ്ട്.