കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ ഡോക്ടറെ റോഡില്‍ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി കോടതിയില്‍ കീഴടങ്ങി.മെഡിക്കല്‍ കോളേജ് പൊങ്ങുഴി മീത്തല്‍ എം പി അബ്ദുല്‍ ഖാദറാണ് (51) കോടതിയില്‍ ഹാജരായത്.മെഡിക്കല്‍ കോളേജ് പൊലീസ് പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കുന്നമംഗലം കോടതിയുടെ ചുമതലയുള്ള ഏഴാം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു. വാഹനത്തിന് സൈഡ് കൊടുക്കുന്നത് സംബന്ധിച്ച് വാക്‌തര്‍ക്കത്തില്‍ പ്രതി ഡോ. കെ അമ്പിളിയുടെ മുഖത്ത് ഇടിച്ചുവെന്നാണ് കേസ്. ഡോക്ടറുടെ മൂക്കിന്റെ എല്ലൊടിഞ്ഞുവെന്നാണ് പരാതി.