ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാറെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുതോണി പാറേമാവിലാണ് സംഭവം. കൊല്ലം കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ളാവില്‍ അബ്‌ദുള്‍ സലാം(46)ആണ് മരിച്ചത്.ഹൃദയസ്‌തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. 20 ദിവസങ്ങള്‍ മാത്രം മുൻപാണ് ഇടുക്കിയിലേക്ക് അബ്‌ദുള്‍ സലാം ഡെപ്യൂട്ടി തഹസീല്‍ദാറായി സ്ഥലം മാറിയെത്തിയത്.വീട്ടുകാര്‍ ഫോണ്‍വിളിച്ചിട്ട് അബ്‌ദുള്‍സലാമിനെ ലഭിക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടുടമയെ വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി 10 മണിയോടെ ഇയാള്‍ വന്ന് നോക്കിയപ്പോള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ അബ്‌ദുള്‍ സലാമിന്റെ മൃതദേഹം കാണുകയായിരുന്നു. രക്തം ഛര്‍ദ്ദിച്ച് മരിച്ചതരത്തിലാണ് അബ്‌ദുള്‍സലാമിനെ കണ്ടത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് പൊലീസ് മാറ്റി.