ദേശാഭിമാനി ദിനപത്രം റിപ്പോര്‍ട്ടര്‍ ടി എം സുജിത് അന്തരിച്ചു. ദേശാഭിമാനി പാലക്കാട് ബ്യൂറോ റിപ്പോര്‍ട്ടറാണ് ടി എം സുജിത്കുറച്ച് നാളുകളായി തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ സുജിത്ത് ചികിത്സയിലായിരുന്നു.2019ലാണ് സുജിത്ത് ദേശാഭിമാനിയില്‍ ജോലി ആരംഭിച്ചത്. പാലക്കാട് വിക്ടോറിയ കോളജ്, കോഴിക്കോട് പ്രസ് ക്ലബ് എന്നിവിടങ്ങളിലായിരുന്നു ഉപരി പഠനം. മലയാള മനോരമ പത്രത്തിലും പ്രവര്‍ത്തിച്ചിരുന്നു. സിപിഎം സത്രംകാവ് ബ്രാഞ്ചംഗമാണ്.