കാന്തള്ളൂർ ശ്രീ മഹാദേവ ഭാഗവതസഭ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 23ന്ഞായറാഴ്ച വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ പരമ ഹംസ പരിവ്രാജക ആചാര്യൻ ദേവകി നന്ദനസ്വാമികളുടെ നൂറ്റി അമ്പത്തി മൂന്നാമത് അവതാരദിനാഘോഷം നടക്കും. ഞായറാഴ്ച രാവിലെ ക്ഷേത്ര അങ്കണത്തിൽ ഭാഗവതപത്താം സ്കന്ദം, ഭഗവത്ഗീത, വിഷ്ണു സഹസ്രനാമംതുടങ്ങിയവയുടെ പാരായാണവും, ഭജനയും നടക്കുമെന്ന് . ട്രസ്റ്റ് പ്രസിഡന്റ് വേട്ടക്കുളം ശിവാനന്ദൻ, ജനറൽ സെക്രട്ടറി ഡോക്ടർ ജി. രാമമൂർത്തി എന്നിവർ അറിയിച്ചു.