തിരുവനന്തപുരം : വലിയശാല കാന്തള്ളൂർ മഹാദേവ ക്ഷേത്രത്തിൽ ശുദ്ധി കലശം നടത്താൻ ദേവസ്വം ബോർഡ് തലത്തിൽ തീരുമാനം ആയി. തീയതി ഉടൻ തീരുമാനിക്കും. ക്ഷേത്രം മതിൽ കെട്ടിനുള്ളിൽ ശിവകുമാർ എന്ന ഗജ വീരൻ ചരിഞ്ഞതിനെ തുടർന്ന്അശുദ്ധി ഉണ്ടായിരുന്നു. ഈ വിഷയം ആദ്യമായി പുറത്തു കൊണ്ടുവന്നത് ജയകേസരി ദിന പത്രവും, ജയകേസരി ഓൺലൈനും ആണ്. ശുദ്ധി കലശം നടത്തുന്നതിന് ഭാരിച്ച ചെലവ് വരുമെന്നുള്ളതിനാൽ തന്ത്രി, ദേവസ്വം ബോർഡ് എന്നിവർ വിഷയത്തിൽ രണ്ടു തട്ടിൽ ആയിരുന്നു. പത്ര വാർത്ത വിഷയത്തിലേക്കു കടന്നതോടെ അഖില തന്ത്രി പ്രചാരക് സഭ അദ്യക്ഷൻ ശ്രീ രാജ് കൃഷ്ണൻ പോറ്റി ഉൾപ്പെടെ ഉള്ളവർ രംഗത്ത് വരുകയും പ്രശ്നം കൂടുതൽ വഷളാകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ദേവസ്വം ബോർഡ് തീരുമാനം എടുത്തത്.