തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ ഭക്തരെ കടിച്ച തെരുവ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയുടെ കീഴിലുള്ള ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത് .നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റതായി പറയപ്പെടുന്നു. എന്നാല്‍ ഏഴ് പേര്‍ മാത്രമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ചികിത്സ തേടിയവരോട് പേ വിഷത്തിനുള്ള തുടര്‍ ചികിത്സ നടത്തണമെന്ന് ആരോഗ്യ വിഭാഗം നിര്‍ദേശം നല്‍കിയിട്ടുണ്ട്.കൊയിലാണ്ടി മാവുത്തിപുറത്തോട് അഭിലാഷ് (25), പാലക്കാട് ചെങ്ങരക്കാട്ടില്‍ രമാദേവി (50), ചെന്നൈ 2 എഫ് ബജാജ് അപ്പാര്‍ട്ട്‌മെന്റില്‍ വെങ്കട്ട് (18), ചെങ്ങന്നൂര്‍ കല്ലിശേരി ചന്ദ്രമോഹനന്‍ പിള്ള (57), പുതുച്ചേരി തിലാസ്‌പെട്ട് സ്വദേശികളായ മഹേഷ് (42), റിതീഷ് (7), മലപ്പുറം പുളിക്കല്‍ സിതാര (39) എന്നിവരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത്.