തിരുവനന്തപുരം; ഭാഗവതത്തിന്റെ വിവിധ കാണ്ഡങ്ങളും അതിന്റെ പ്രസക്തിയുമൊക്കെ ആചാരൻമാരുടെ മൊഴികളിൽ നിന്നും പ്രവഹിക്കുമ്പോൾ ഭക്തമനസുകൾ അനുഗ്രത്താൽ ചൊഴിയുന്നതിന് വേദി കൂടിയാകുകയാണ് തലസ്ഥാനത്തെ കോട്ടയ്ക്കത്തെ ശ്രീവൈകുണ്ഠത്ത് നടക്കുന്ന 38 മത് അഖിലഭാരത ശ്രീമഹദ് ഭാഗവത മഹാ സത്രവേദയിൽ .
മഹാസത്രത്തിന്റെ രണ്ടാം ദിനമായ ബുധനാഴ്ച സത്യംപരംധിമഹി സൂതശൌനക സംവാദവുമായി പാലക്കാട് ശ്രീകാന്തി ശർമ്മയും, ഭാഗവത രചന പശ്ചാത്തലത്തിൽ നാരായണീയ ഹംസം കെ. ഹരിദാസ് ജി തിരുവനന്തപുരവും, കാന്തീസ്തുതിയുമായി സ്വാമി ആത്മാനന്ദ കരിമ്പിൻപുഴ ആശ്രമം പുത്തൂരും, ഭീഷ്മ സ്തുതിയിൽ ഗുരുവായൂർ കേശവൻ നമ്പൂതിരിയും, പരീക്ഷിത്തിന്റെ പ്രായോപവേശത്തിൽ തൃശ്ശൂർ ആർ രാജഗോപാലവാര്യരും, വിരാട് സ്വരൂപവർണ്ണനശ്രീശുകസാരസ്വത്തിൽ മിഥുനപ്പള്ളി വാസുദേവൻ നമ്പൂതിരിയും, ബ്രഹ്മാണ്ഡ നിർമ്മാണ വർണ്ണന ഭഗവാന്റെ അവതാര വർണ്ണത്തിൽ തൃപ്പൂണിത്തുറ രാജശ്രീ സംഗമേശൻ തമ്പുരാനും, ചതു;ശ്ലോകീ ഭാഗവത്തിൽ കോഴിക്കോട് മാളവിക ഹരിഗോവിന്ദും, പുരാണ ലക്ഷണങ്ങളിൽ കലയപുരം വിഷ്ണുനമ്പൂതിരിയും ഭാഗവത പ്രഭാഷണങ്ങൾ നടത്തി.
വൈകുന്നേരം ചീഫ് സെക്രട്ടരി വി.പി ജോയി ഐഎഎസും, ഭാഗവതോത്തംസം അഡ്വ. റ്റി.ആർ . രാമനാഥനും പ്രഭാഷണങ്ങൾ നടത്തി.