തിരുവനന്തപുരം:വഞ്ചിയൂർ വനിതാ സാംസ്കാരിക സംഘം സംഘടിപ്പിച്ച പരിപാടിയിലാണ് അതിജീവനത്തിൻ്റെ പാഠങ്ങൾ നൽകി അവർ കലയുടെയും മികവിൻ്റെയും വസന്തം തീർത്തത്.പാഡ്സിൻ്റെ കീഴിലുള്ള ഭിന്നശേഷിക്കാരായ നിരവധി കലാകാരൻമാർ അണിനിരന്ന വേദി കലയുടെയും ബുദ്ധിയുടെയും അവതരണത്തിൽ ശ്രദ്ധേയമായി.പോരായ്മകളെ അതിജീവിച്ച് ഓർമ്മശക്തിയിലും സംഗീതത്തിലും മാന്ത്രികത സൃഷ്ടിക്കുന്ന ഡോ: പ്രശാന്ത് ചന്ദ്രൻ്റെ സാന്നിദ്ധ്യം ആസ്വാദന മികവേകി.വഞ്ചിയൂർ വനിതാ സാംസ്കാരിക സംഘം പ്രസിഡൻ്റ് ശോഭ, സെക്രട്ടറി ഗംഗ ജയകുമാർ എന്നിവർ നേതൃത്വം നൽകി. കലാകാരൻമാർക്ക് മെഡലുകളും ധനസഹായവും സംഘം നൽകി. കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സ്നേഹവിരുന്നും തയ്യാറാക്കിയിരുന്നു.