ആലപ്പുഴ: മാങ്ങ പറിക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു.കീരീക്കാട് തെക്ക് മുലേശ്ശേരില്‍ മിനി (49), നമ്പലശ്ശേരീല്‍ സ്മിത (34), നന്ദു ഭവനത്തില്‍ നീതു (19) എന്നിവര്‍ക്കാണ് വെട്ടേറ്റത്.ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. വടിവാള്‍ ഉപയോഗിച്ചുള്ള അക്രമത്തില്‍ കൈക്കും മുഖത്തും സാരമായി പരിക്കേറ്റ ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്. സംഭവത്തില്‍ അയല്‍വാസിയായ ബിജുവിനെ പൊലീസ് അന്വേഷിക്കുകയാണ്.