ബംഗളൂരു: കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കം യുവാവിന്റെ ജീവനെടുത്തു. നന്ദകുമാര കട്ടിമണിയാണ് (21) കൊല്ലപ്പെട്ടത്.യാദ്ഗിർ ജില്ലയിലെ ഹുനസാഗി നഗരത്തില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്ത് മരിച്ചു .
അക്രമവുമായി ബന്ധപ്പെട്ട് ഹനുമന്ത (27), ഹനുമവ്വ (25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നന്ദകുമാരയുടെ വല്യമ്മയും ആക്രമികളും തമ്മിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. തർക്കത്തില്‍ ഇടപെട്ട യുവാവിനെ ആക്രമികള്‍ കത്തി ഉപയോഗിച്ച് വയറില്‍ കുത്തുകയായിരുന്നു. നന്ദകുമാരയുടെ മാതാവിനും പരിക്കുണ്ട്.