നെയ്യാറ്റിന്‍കര: അംഗന്‍വാടിയിലെ കുരുന്നുകള്‍ക്ക് വിതരണം ചെയ്തത് പഴകിയ കടലയും പയറും.നെയ്യാറ്റിന്‍കര നഗരസഭ പരിധിയിലെ 44 ഓളം വാര്‍ഡുകളില്‍ എത്തിച്ചതെല്ലാം ഉപയോഗശൂന്യമായ സാധനങ്ങളാണ്.പഴയ പെരുമ്പഴുതൂര്‍ ഭാഗത്തുള്ള അംഗന്‍വാടികളിലെ അധ്യാപികമാര്‍ നഗരസഭ ഹെല്‍ത്ത് വിഭാഗത്തിനെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പൊട്ടിക്കാത്ത കവറുകളിലുള്ള കടലയും പയറും പഴകിയതും കേടായതും ചെറു പ്രാണികള്‍ തിന്നവയാണെന്നും കണ്ടെത്തി. പാക്കിങ്ങിനുപുറത്ത് ആദ്യം ഒട്ടിച്ച ലേബലില്‍ മാനുഫാക്ചറിങ് ഡേറ്റ് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറത്ത് പുതിയ ഡേറ്റ് എഴുതിയ ലേബല്‍ ഒട്ടിച്ചാണ് വിതരണക്കാര്‍ എത്തിച്ചതെന്ന് അംഗന്‍വാടിയിലെ ജീവനക്കാര്‍ പറയുന്നു.