തിരുവനന്തപുരം: കേരള ചുമട്ടുതൊഴിലാളി ക്ഷേമബോർഡിലെ തൊഴിലാളികളുടെ മക്കളിൽ 2022-23 ലെ SSLC, +2 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിക്കുന്ന “പ്രതിഭം 2023” പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം 21.09.2023 ന് തിരുവനന്തപുരം പ്രസ്ക്ലബ് കോൺഫറൻസ് ഹാളിൽ നടക്കും. ബോർഡ് ചെയർമാൻ ശ്രീ. ആർ. രാമചന്ദ്രൻ ആദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ വച്ച്
ബഹു. തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ആലുവ ക്രിമിനൽ കേസിലെ പ്രതികളെ പിടികൂടുനതിനായി പോലീസിനോടോപ്പം മാതൃകാപരമായി പ്രവർത്തിച്ച ചുമട്ടുതൊഴിലാളികകളെ ചടങ്ങിൽ ആദരിക്കും. ചടങ്ങിൽ ബോർഡ് ചീഫ് എക്സിക്യുട്ടീവ് കെ. ശ്രീലാൽ ബോർഡ് അംഗങ്ങൾ എന്നിവർ പങ്കെടുക്കും.