ജില്ലാ കലോത്സവം: ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മാണം തുടങ്ങി

കോട്ടക്കൽ: ഡിസംബർ 4,5,6,7,8 തിയതികളിൽ ഗവ: രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, പി.കെ.എം.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് നടക്കുന്ന ജില്ലാ കലാമേളയുടെ പന്തൽ കാൽ നാട്ടൽ കർമ്മം രാജാസ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ് കുമാർ നിർവ്വഹിച്ചു. സ്റ്റേജ് ആൻ്റ് പന്തൽ ചെയർമാൻ യു രാഗിണി അധ്യക്ഷം വഹിച്ചു. പ്രിൻസിപ്പൽ പി.ആർ.സുജാത, പ്രധാന അധ്യാപികൻ എം.വി രാജൻ, പി ടി എ പ്രസിഡൻ്റ് സാജിദ് മങ്ങാട്ടിൽ, സ്റ്റേജ് ആൻ്റ് പന്തൽ കൺവീനർ റാഫി തൊണ്ടിക്കൽ, പത്മനാഭൻ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ, എം വിനോദ് മാസ്റ്റർ, പി.എം ആശിഷ് മാസ്റ്റർ, എസ്.എസ്.കെ പ്രോഗ്രാം ഓഫീസർ എം ഡി മഹേഷ്, എൻ.പി മുഹമ്മദാലി, മനോജ് കോട്ടക്കൽ ,കെ .എസ് .എച്ച് .ജി.ഒ.എ ജില്ലാ പ്രസിഡൻ്റ് പി ശംഷുദ്ധീൻ എന്നിവർ സംസാരിച്ചു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

sixteen − eleven =