കോട്ടക്കൽ:2023 -24 മലപ്പുറം റവന്യൂ ജില്ല സ്കൂൾ കലോത്സവം
സ്വാഗത സംഘ രൂപീകരണം നടന്നു.
Dec 4-8 വരെ കോട്ടക്കൽ ഗവ. രാജാസ് സ്കൂളിലും PKMHSS എടരിക്കോട് സ്കൂളിലുമായി നടക്കുന്ന കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ഗവ .രാജാസ്
എച്ച്. എസ്. എസ്. ഹരിത വിദ്യാലയം ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. 17 ഉപജില്ലകൾ അടങ്ങുന്ന മലപ്പുറം ജില്ല കലോത്സവം ഒരു സംസ്ഥാന കലോത്സവത്തേക്കാൾ
വിപുലമാക്കപ്പെടേണ്ട ഒന്നണെന്ന് ഗ്രീമതി. റഫീഖ സൂചിപ്പിച്ചു.
യാതൊരു ആശങ്കക്കും
ഇട വരുത്താതെ ഹരിത പ്രോട്ടോ കോൾ
പാലിച്ചു കൊണ്ട് കോട്ടക്കൽ നഗര സഭ കലോത്സവത്തെ നെഞ്ചിലേറ്റുമെന്ന് മുൻസിപ്പാലിറ്റിചെയർപേഴ്സൺ ശ്രീമതി.ബുഷ്റ ഷബീർ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. കോട്ടക്കലിന്റെ സാംസ്കാരിക പൈത്യകത്തിനും ദൈനം ദിനജീവിതത്തിനും കോട്ടംതട്ടാത്ത തരത്തിൽ ചിട്ടയോടെ കലോത്സവം ക്രമീകരിക്കുമെന്ന് ഡി.ഡി.ഇ രമേശ് കുമാർ കെ.പി പ്രഖ്യാപിച്ചു.
സംഗീതം – കല-സാഹിത്യം
എന്നിവ കൈകോർത്ത ചരിത്രമുറങ്ങുന്ന കോട്ടക്കലിന്റെ മണ്ണിൽ മതമൈത്രിയുടെ സന്ദേശമുയർത്തുന്ന ഉത്സവമായി ജില്ല കലോത്സവം മാറട്ടെ എന്ന് ജില്ല പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി ആശംസിച്ചു.
മേളയുടെ വിജയത്തിനായി വിദ്യാഭ്യാസ സാമൂഹ്യ- സാംസ്കാരിക മേഖലകളെ ഒന്നിപ്പിക്കാൻ ശ്രമിക്കുമെന്ന്
ശ്രീ പി.കെ. സി അബ്ദു റഹ്മാൻ (ജില്ലാ പഞ്ചായത്ത് അംഗം)
ശ്രീമതി നസീബ അസിസ് (മലപ്പുറം വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ )
ശ്രീമതി സറീന ഹസീബ് (ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ)
ശ്രീമതി റംല ടീച്ചർ (കോട്ടക്കൽ നഗരസഭ വിദ്യാഭ്യാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ)
എന്നിവർ പറഞ്ഞു.
കലോത്സവ വഴികളിലെ പ്രയാസങ്ങളെല്ലാം തരണം ചെയ്ത് മുന്നേറാൻ പ്രയത്നിക്കുമെന്ന് കോട്ടക്കൽ നഗരസഭ കൗൺസിലർമാരായ ടി. കബീർ മാസ്റ്റർ ,സനില പ്രവീൺ എന്നിവർ അറിയിച്ചു. റുഖിയ. പി പി (DEO മലപ്പുറം) ത്രിവിക്രമൻ (DEO തിരൂരങ്ങാടി)
ഡോ. സലീമുദ്ധീൻ ( ഡയറ്റ് പ്രിൻസിപ്പാൾ)
മനോജ് (DPC സമഗ്ര ശിക്ഷ മലപ്പുറം )
സുരേഷ് കൊളശ്ശേരി (കോർഡിനേറ്റർ വിദ്യാ കിരൺ)
സന്തോഷ് കുമാർ (AEO മലപ്പുറം )
ജോസ്മി ജോസഫ് (AEO മലപ്പുറം )
സുജാത. പി.ആർ
(പ്രിൻസിപ്പൽ GRHSS)
മുഹമ്മദ് ഷാഫി .കെ
(പ്രിൻസിപ്പൽ പി കെ എം എച്ച് എസ് എസ് എടരിക്കോട്)
ബഷീർ പി ( HM പി കെ എം എച്ച് എസ് എസ് )
മുഹമ്മദലി മാസ്റ്റർ ( BPC മലപ്പുറം )
പത്മനാഭൻ മാസ്റ്റർ
നിബി ആന്റണി (അസ്സിസ്റ്റന്റ് ഡയറക്ടർ VHSE)
ഇസ്ഹാഖ് കാലൊടി ( കോർഡിനേറ്റർ HSE)
സാജിദ് മങ്ങാട്ടിൽ
(PTA പ്രസിഡന്റ് GRHSS )
ഖാദർ ഹാജി പന്തകൾ
(PTA പ്രസിഡന്റ് PKM HSS )
ശ്രീ.അനിൽ (RDD മലപ്പുറം)
ഇസ്ഹാഖ് മാസ്റ്റർ സുധാകരൻ മാസ്റ്റർ
എന്നിവർ സംസാരിച്ചു.
DDE രമേശ് സർ സ്വാഗത സംഘ പാനൽ അവതരിപ്പിച്ചു.
വിദ്യാലയത്തിലെ എല്ലാ അംഗങ്ങളുടെയും സജീവ സഹകരണം വാഗ്ദാനം ചെയ്തു കൊണ്ട് രാജാസ് സ്കൂൾ ഹെഡ് മാസ്റ്റർ എം.വി രാജൻ നന്ദി രേഖപ്പെടുത്തി.