തിരുവനന്തപുരം : ഭക്തിയുടെ മറവിൽ അതിനെ മുതലാക്കി ദിനം പ്രതിനഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യജ്ഞ-യാഗങ്ങളിൽ ജനങ്ങളുടെ വിശ്വാസം നഷ്ടമാകുന്നതാ യുള്ള അഭിപ്രായം പലയിടങ്ങളിൽ നിന്നും ഉയരുകയാണ്. പുരാണ കാല ഘട്ടങ്ങളിൽ വളരെ പവിത്രതയോ ടെയും, നിഷ്ഠ കൾ പാലിച്ചും നടത്തിയിരുന്ന യാഗ -യജ്ഞങ്ങളിൽ ഉണ്ടായിരുന്ന കാര്യങ്ങൾ ആണോ ഇന്ന് നടക്കുന്നത് എന്നും ജനങ്ങളിൽ നിന്നും സംശയത്തിന്റെ ചോദ്യചിഹ്നമായി ഉയർന്നു പൊങ്ങി ക്കൊണ്ടിരിക്കുന്നത്. യജ്ഞ-യാഗങ്ങളുടെ പേരിൽ പലയിടങ്ങളിലും നടക്കുന്നത് വെറും “തട്ടി ക്കൂട്ടു “പരിപാടികൾ എന്നാണ് ജനങ്ങളുടെ ആക്ഷേപമായി ഉയർന്നു കേൾക്കുന്നത്. അടിക്കടി പല പേരുകളിൽ നടത്തുന്ന ഇത്തരം പരിപാടികൾ യഥാർത്ഥ ഈശ്വര ഭക്തർക്ക് എന്തു പ്രയോജനം ഉണ്ടായി എന്നുള്ള ചോദ്യത്തിനും മറുപടി യില്ല.