മരങ്ങാട്ടുപിള്ളി: ഗണിത-കംപ്യൂട്ടര്‍ സാങ്കേതികശാസ്ത്ര വിദഗ്ധനും സാഹിത്യകാരനുമായ മരങ്ങാട്ടുപിള്ളി പാലാക്കാട്ടുമല മൂത്തേടത്തില്ലത്ത് ഡോ.ശങ്കരന്‍ ത്രിവിക്രമന്‍ നമ്പൂതിരി (92) അന്തരിച്ചു. അമേരിക്കയില്‍ വെച്ചായിരുന്നു അന്ത്യം. ആറ് പതിറ്റാണ്ടുമുമ്ബ് അമേരിക്കയിലെത്തിയ അദ്ദേഹം ഡാലസിനടുത്ത് മെക്കിനിയില്‍ കുടുംബസമേതമായിരുന്നു താമസം. കുറച്ചുനാളുകളായി വിശ്രമജീവിതത്തിലായിരുന്നു.
ശങ്കരന്‍ നമ്പൂതിരിയുടെയും ഗംഗാദേവി അന്തര്‍ജനത്തിന്റെയും മകനാണ്. കൗമാരക്കാലത്ത് നമ്പൂതിരി സമുദായത്തിലെ പരിഷ്‌കരണങ്ങളിലും പങ്കുചേര്‍ന്നു. അച്ഛനില്‍ നിന്ന് സംസ്‌കൃതവും കുറിച്ചിത്താനം ശ്രീകൃഷ്ണവിലാസം പ്രൈമറി സ്‌കൂളില്‍നിന്ന് പ്രാഥമിക വിദ്യാഭ്യാസവും നേടി. പാലാ സെയ്ന്റ് തോമസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായിരുന്നു ഉപരിപഠനം.