തിരുവനന്തപുരം :-പൂജപ്പുര ജംഗ്ഷനിൽ പുതുതായി നിർമ്മിച്ച ആർടെക് ഫ്ലാറ്റിലെ ഡ്രെയിനേജ് ലൈൻ മെയിൻr റോഡിൽ കൊടുക്കാതെ ശബരി പാർക്കിന് മുൻവശത്തുള്ള ചെറിയ മാൻ ഹോളിൽ കൊടുക്കുന്നതിനുള്ള അധികൃതരുടെ ശ്രമം പൂജപ്പുര നിവാസികളോടുള്ള വെല്ലുവിളി. ഈ മാൻ ഹോൾ വളരെ ഇടുങ്ങിയതിനാൽ കക്കൂസ് മാലിന്യങ്ങൾ വളരെ വേഗത്തിൽ നിറഞ്ഞു കവിഞ്ഞു സമീപത്തുള്ള യൂണിയൻ ബാങ്കിന്റെ വശത്തുള്ള നേതാജി റോഡിൽ എത്തുകയും മാലിന്യങ്ങളും, മലിനജലവും റോഡിൽ നിറഞ്ഞൊഴുകി മറ്റൊരു “മാലിന്യ നദി ” രൂപപ്പെടാൻ സാധ്യതയുണ്ട്. ഇവിടെ നിന്നും മാലിന്യം നള്ളത്ത് ക്ഷേത്രത്തിനടുത്തുള്ള പമ്പ് ഹൗസിലേക്ക് എത്തിക്കാനാണ് ഇതുമായി ബന്ധപ്പെട്ട അധികൃതരുടെ ശ്രമം എന്നാണറിയുന്നത്. മഴ ഒന്നു കനത്താൽ നേതാജി റോഡിലെ ഡ്രെയിനേജ് മാൻ ഹോലുകളിൽ നിന്നും കക്കൂസ് മാലിന്യങ്ങളും മലിനജലവും പുറത്തേക്ക് ചീറി ഒഴുകുന്ന അവസ്ഥയാണ് ഇന്നുള്ളത്. സമീപത്തെ ചിന്തിലാം പാട്ടു കുളത്തിലേക്കും കക്കൂസ് മാലിന്യങ്ങൾ പോകുകയാണെങ്കിൽ ഗുരുതരമായ പ്രതിസന്ധിക്കും, പരിസര മലിനികരണത്തിനും കാരണമായേക്കും. ഫ്ലാറ്റിലെ കക്കൂസ് മാലിന്യങ്ങൾ ചുമക്കേണ്ട സ്ഥിതിയൊന്നും പൂജപ്പുര നേതാജി റോഡ് നിവാസികൾക്ക് ഇല്ലെന്നും ഇത്തരം ശ്രമങ്ങൾ തുടരുകയാണെങ്കിൽ അതി ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകാനുള്ള സാധ്യത തള്ളിക്കളയാൻ ആകില്ല. സ്ഥലത്തെ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളുടെ ഇക്കാര്യത്തിലുള്ള ആവശ്യങ്ങൾ അവഗണിച്ചാൽ പ്രശ്നങ്ങൾ രൂക്ഷമാകാൻ സാധ്യതയുണ്ട്