കല്ലറ: തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം കൊടുത്തുകൊണ്ട് നില്‍ക്കവേ നാടക,സീരിയല്‍ താരത്തെ തെരുവ് നായ്ക്കള്‍ കടിച്ചു.നായ്ക്കള്‍ക്ക് സ്ഥിരമായി വീട്ടില്‍ നിന്ന് ആഹാരം പാചകം ചെയ്ത് നല്‍കി വന്ന സീരിയല്‍ നടിയും ആകാശവാണി ആര്‍ട്ടിസ്റ്റുമായ ഭരതന്നൂര്‍ ശാന്തയെയാണ് (64) വ്യാഴാഴ്ച വൈകിട്ട് തെരുവ് നായ്ക്കള്‍ കടിച്ചത്. ഭരതന്നൂര്‍ കൊച്ചു വയല്‍ വാണിഭശ്ശേരി വീട്ടില്‍ താമസിക്കുന്ന ശാന്ത വര്‍ഷങ്ങളായി തെരുവ് നായ്ക്കള്‍ക്ക് ആഹാരം നല്‍കുന്നുണ്ട്. കൈയ്ക്ക് കടിയേറ്റ ശാന്തയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.