നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് സ്വപ്നം തകർന്നു : അവിശ്വാസ പ്രമേയം പരാജയപ്പെട്ടു

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര നഗരസഭയിൽ കോൺഗ്രസ് സ്വപ്നം തകർന്നു . അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. ഭൂമി വിവാദവുമായി സിപിഎം കൗൺസിലർ എതിരെ വന്ന ആരോപണം ബന്ധപ്പെട്ടാണ് കോണഗ്രസ് കൗൺസിലർമാർ നഗരസഭയുടെ ഭരണം വീഴ്ത്തുവാൻ അവിശ്വാസം പ്രമേയം കൊണ്ടു വന്നത്. എന്നാൽ കോൺഗ്രസിന്റെ സ്വപ്നത്തിന് തിരിച്ചടി വിധയത്തിലാണ് എൽ.ഡി.എഫ് ഇന്ന് തിരിച്ചെത്തിയത്. ബിജെപി കൗൺസിലർമാർ അവിശ്വാസ പ്രമേയത്തിൽ നിന്ന് പിൻവലിഞ്ഞതോടെ കോൺഗ്രസിന് നിലനിൽപ്പില്ലാതായി.

അതേസമയം കോൺഗ്രസിന്റെ അവിശ്വാസ പ്രമേയം തകർന്നതിനെ തുടർന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ വൻ ആഹ്ലാദപ്രകടനം നടത്തി. പ്രകടനത്തിൽ കെ. ആൻസലൻ എം.എൽ.എ , നഗരസഭ ചെയർമാൻ പി.കെ രാജ് മോഹനൻ , സി.പിഎം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ , സി.പിഐ മണ്ഡലം സെക്രട്ടറി ജി.എൻ ശ്രീകുമാരൻ , സിപിഎം ഏരിയാ സെന്റർ അംഗം വഴുതൂർ രാജൻ, എസ്.രാഘവൻ നായർ , വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് , കൊടങ്ങാവിള വിജയകുമാർ , സി.പിഎം , ടൗൺ ലോക്കൽ സെക്രട്ടറി എൻ.എസ് അജയൻ , സി.പി.ഐ ടൗൺ ലോക്കൽ സെക്രട്ടറി വി.എസ് സജീവ് കുമാർ ,പെരുമ്പഴുതൂർ ലോക്കൽ സെക്രട്ടറി മുട്ടയ്ക്കാട് ചന്ദ്രൻ ,എൻ.കെ അനിതകുമാരി , കെ.കെ ഷിബു , തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

2 + fourteen =