മസ്ക്കറ്റ് : ഒമാന്‍ തീരത്ത് വച്ച് എണ്ണ ടാങ്കറിന് നേരെ ഡ്രോണ്‍ ആക്രമണമുണ്ടായെന്ന് റിപ്പോര്‍ട്ട്. ഒമാന്‍ തീരത്ത് നിന്ന് 240 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഈസ്റ്റേണ്‍ പസഫിക് ഷിപ്പിംഗിന്റെ നിയന്ത്രണത്തിലുള്ള പസഫിക് സിര്‍കോണ്‍ എന്ന എണ്ണ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. ഇസ്രയേലി കോടീശ്വരനായ ഇഡാന്‍ ഒഫെറിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഷിപ്പിംഗ് കമ്പനി. ആളപായമോ എണ്ണച്ചോര്‍ച്ചയോ ഇല്ലെങ്കിലും കപ്പലില്‍ നേരിയ തോതില്‍ നാശനഷ്ടമുണ്ടെന്നാണ് വിവരം.