കോട്ടയം: ചങ്ങനാശേരിക്കടുത്ത് തുരുത്തിയില്‍ താറാവുകളെ അജ്ഞാതര്‍ തീറ്റയില്‍ വിഷം കൊടുത്ത് കൊന്നു. 750 താറാവുകളില്‍ 100 എണ്ണം ചത്തു.ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. തുരുത്തി തോട്ടുങ്കല്‍ സ്വദേശി സാബുവിന്‍റെ താറാവുകളെയാണ് കൊന്നത്. കഴിഞ്ഞ ദിവസം രാത്രിയില്‍ തീറ്റയില്‍ വിഷം കലര്‍ത്തി താറാവുകള്‍ക്ക് കൊടുക്കുകയായിരുന്നു.
നൂറ് താറാവ് ചത്തു. ആകെയുളള 750 താറാവുകളില്‍ എത്രയെണ്ണം വിഷം കലര്‍ന്ന തീറ്റ കഴിച്ചിട്ടുണ്ടെന്നതില്‍ വ്യക്തതയുമില്ല. വെറ്റിനറി ഡോക്ടറുടെ അനുമതി ലഭിക്കുന്നതുവരെ സാബുവിനും ഒപ്പമുളളവര്‍ക്കും താറാവിനെ വില്‍ക്കാനാവില്ല. നൂറ് താറാവുകള്‍ ചത്തതിന്‍റെ സാമ്ബത്തിക നഷ്ടം വേറെയും.ജീവിതം തന്നെ പ്രതിസന്ധിയിലായെന്ന് സാബുവും ഒപ്പം ജോലി ചെയ്യുന്നവരും പറയുന്നു.