നാഗ്പുര്‍: കനത്ത മഴയെത്തുടര്‍ന്ന് കാര്‍ പുഴയിലേക്ക് വീണ കാര്‍ യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു.വെള്ളം പൊങ്ങിക്കിടന്ന നദിയിലൂടെ പാലം മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ പുഴയിലേക്ക് മറിയുകയായിരന്നു. കാര്‍ പുഴയില്‍ വീണത് കാണാന്‍ കരയില്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയെങ്കിലും രക്ഷാപ്രവര്‍ത്തനത്തിന് ആരും തയാറായില്ല. ആകെ ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്ന് പേര്‍ മരിച്ചപ്പോള്‍ മൂന്നു പേരെ കാണാതായി.കാര്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. സാവ്‌നെര്‍ ടെഹ്‌സിലില്‍ പാലം കടക്കുന്നതിനിടെയാണ് കാര്‍ പുഴയിലേക്കു മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മുങ്ങിക്കൊണ്ടിരിക്കുന്ന വാഹനത്തിനുള്ളില്‍നിന്നും കൈ പുറത്തേക്കിട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.
മധ്യപ്രദേശില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. നാഗ്പുരില്‍ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു.