തൊടുപുഴ: ഹോട്ടലില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ ഉടമയെ രക്ഷിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സഹപ്രവര്‍ത്തകന്‍ കുത്തി പരിക്കേല്പിച്ചു.സംഭവത്തില്‍ വണ്ടിപ്പെരിയാര്‍ അൻപതാംമൈല്‍ മംഗലശേരില്‍ അനീഷ് തങ്കച്ചന്‍ (27) പോലീസിന്‍റെ പിടിയിലായി. തൊടുപുഴ കെ എസ് ആര്‍ ടിസി ബസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിലെ ജീവനക്കാരനായ വയനാട് പുല്‍പ്പള്ളി സ്വദേശി സുരേഷ് ചന്ദ്രനെ (41) യാണ് അനീഷ് കുത്തി പരിക്കേല്പിച്ചത്. പോലീസ് നടത്തിയ പരിശോധനയില്‍ യുവാവിന്‍റെ ബാഗില്‍നിന്ന് കഠാര, എയര്‍ ഗണ്‍, സൈലന്‍സര്‍, രണ്ടു കുരുമുളക് സ്പ്രേ, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ 10 ദിവസം മുമ്പ്
വണ്ടിപ്പെരിയാറ്റില്‍ ഓട്ടോ തീയിട്ടു നശിപ്പിച്ച കേസിലെ പ്രതിയാണ് ഇയാളെന്നു വ്യക്തമായി.