കോന്നി: കോന്നിയില്‍ സര്‍വിസ് നടത്തുന്നതിനിടെ സ്വകാര്യ ബസ് ഡ്രൈവറും ഇതേ ബസിലെ കണ്ടക്ടറും തമ്മിലടിച്ചതിനിടെ യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ക്ക് മര്‍ദനമേറ്റു.കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം പത്തനംതിട്ട- പുനലൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാര്‍ തമ്മിലാണ് സംഘര്‍ഷം ഉണ്ടായത്.ബസ് കോന്നി കെ.എസ്.ആര്‍.ടി.സി ഓപറേറ്റിങ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തി ആളുകളെ കയറ്റുന്നതിനിടെയാണ് സംഭവം. വിദ്യാര്‍ഥിനി കയറുന്നതിന് മുമ്ബ് ഡ്രൈവര്‍ രാജേഷ് ബസ് മുന്നോട്ട് എടുത്തു. ഇത് ചോദ്യം ചെയ്ത അനീഷിനെ രാജേഷ് മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ബസില്‍ അടിപിടിയായി. ഈ സമയത്താണ് യാത്രക്കാര്‍ക്ക് മര്‍ദനമേറ്റത്.