കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ പണം വെച്ച് ചീട്ട് കളി നടത്തിയ സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു.കോഴിക്കോട് വടകരയ്ക്കടുത്ത് ഏറാമലയില്‍ മണ്ടോള്ളതില്‍ ക്ഷേത്രോത്സവത്തിനിടെ ചീട്ട് കളി നടക്കുന്നതായി അറിഞ്ഞെത്തിയ പൊലീസ് സംഘത്തിന് നേരെയായിരുന്നു ആക്രമണം.
എ.ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ അഖിലേഷ് ( 33 )നാണ് കുത്തേറ്റത്. പരിക്കേറ്റ അഖിലേഷിനെ വടകരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്സവത്തിനിടെ പണം വെച്ച് ചീട്ട് കളിയും, ചട്ടി കളിയും നടക്കുന്ന വിവരം നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്.കുത്തിയ പ്രതിയെ ഒരു സംഘം ആളുകള്‍ ബലമായി മോചിപ്പിച്ചു. ഉദ്യോഗസ്ഥനെ കുത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.