വാമനപുരം: എക്സൈസ് താന്നിമൂട്,പനയമുട്ടം ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ സ്കൂട്ടറില്‍ അഞ്ച് ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം സൂക്ഷിച്ചുവച്ച് വില്പന നടത്തിയ പനയമുട്ടം കിഴക്കുംകര വീട്ടില്‍ സതീന്ദ്രന്‍ നായരെ അറസ്റ്റുചെയ്തു .വിവിധ ബിവറേജസ് ഷോപ്പുകളില്‍ നിന്ന് വാങ്ങുന്ന മദ്യം അമിത വില ഈടാക്കിയാണ് പ്രതി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുത്തുകൊണ്ടിരുന്നത്.മദ്യ വില്പന നടത്തി ലഭിച്ച പണവും ഇയാളില്‍ നിന്ന് പിടികൂടി. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സതീഷ് കുമാര്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജീവ് കുമാര്‍,വിനു,റിജു ഷിജിന്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ഹിമലത എന്നിവര്‍ പങ്കെടുത്തു.