സിയോള്‍: ദക്ഷിണ കൊറിയയില്‍ 3.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ സിയോളില്‍ നിന്ന് 216 കിലോമീറ്റര്‍ തെക്ക് ജാങ്സുവിന് 17 കിലോമീറ്റര്‍ വടക്കായിട്ടാണ് ഭൂചലനം അനുഭവപ്പെട്ടത്.പ്രാദേശിക സമയം പുലര്‍ച്ചെ 4:34 ന് 38.5 ഡിഗ്രി വടക്ക് അക്ഷാംശത്തിലും 127.53 ഡിഗ്രി കിഴക്ക് രേഖാംശത്തിലുമായി 6 കിലോമീറ്റര്‍ താഴ്ചയില്‍ ഭൂചലനം ഉണ്ടായതായി യോൻഹാപ്പ് ന്യൂസ് ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.ഭൂചലനം ഉണ്ടായതായി രാജ്യത്തെ അഗ്നിശമന സേന അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്, എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.