മലപ്പുറം: ജില്ലയിലെ എടപ്പാള്‍ ടൗണിനെ ഞെട്ടിച്ച് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറി. റൗണ്ടിന് സമീപത്താണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നത്. ഇവിടുത്തെ ഭിത്തിയുടെ ഒരു കഷ്ണം അടര്‍ന്നു പോയി.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചു.ഉഗ്ര ശബ്ദമുള്ള പടക്കമോ ഗുണ്ടോ പൊട്ടിച്ചതാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വിശദമായ അന്വേഷണത്തിനായി സമീപത്തടക്കമുള്ള മുഴുവന്‍ സിസിടിവികളും പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.