നവരാത്രി മഹോത്സവത്തിന് വിപുലമായ ഒരുക്കങ്ങൾ- മന്ത്രി ശിവൻകുട്ടി സുശക്ത പോലീസ് ക്രമീകരണങ്ങൾ നടപ്പിലാക്കും

തിരുവനന്തപുരം:- പൂജപ്പുര സരസ്വതി മണ്ഡപത്തിലെ നവരാത്രി മഹോത്സവത്തിന് വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ദേശീയ അടിസ്ഥാനത്തിൽ നടത്തുന്ന ഒരു ഉത്സവം ആണ് ഇതെന്നും പതിനായിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഈ ഉത്സവം കുറ്റമറ്റതായ രീതിയിൽ നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൂജപ്പുര സരസ്വതി മണ്ഡപം ഓഡിറ്റോറിയത്തിൽ നടന്ന പോലീസ് -മറ്റ് ഉദ്യോഗസ്ഥരുടെ അവസാനഘട്ട അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഉത്സവം തുടങ്ങുന്നതു മുതൽ അവസാന ദിവസം വരെ പോലീസ് സുശക്തമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത് എന്ന യോഗത്തിൽ പങ്കെടുത്ത അസിസ്റ്റന്റ് കമ്മീഷണർ ദിന രാജ് അറിയിച്ചു. ക്ഷേത്രപരിസരത്ത് പോലീസ് കൺട്രോൾ റൂം പ്രവർത്തിക്കും ക്ഷേത്രത്തിനകത്തും പരിസരങ്ങളിലും വനിതാ പോലീസ് അടക്കം കൂടുതൽ പേരെ ഡ്യൂട്ടിക്കായി വിനിയോഗിക്കും. ട്രാഫിക് നിയന്ത്രണം കർശനമാക്കുന്നത് ഭാഗമായി എൽബിഎസ് ഗ്രൗണ്ടിൽ വാഹനങ്ങൾ റോഡരികിലെ വഴിയോര കച്ചവടത്തിനും നിയന്ത്രണമുണ്ടാകും. ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതി നോടൊപ്പം ഉത്സവ മേഖലയിൽ പ്ലാസ്റ്റിക് നിയന്ത്രണം കർശനമാക്കുന്നത് നഗരസഭ ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. യോഗത്തിൽ കെഎസ്ഇബി, വാട്ടർ അതോറിറ്റി, റവന്യൂ, പിഡബ്ല്യുഡി, ആരോഗ്യ വകുപ്പ്, പോലീസ് തുടങ്ങിയ മേഖലകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു. യോഗത്തിൽ സരസ്വതീക്ഷേത്രം ജനകീയസമിതി പ്രസിഡന്റ് മഹേശ്വരൻ നായർ, സെക്രട്ടറി ബാലചന്ദ്രൻ, ട്രഷറർ കെ ശശി കുമാർ, വാർഡ് കൗൺസിലർ രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

17 + 4 =