കാസർകോട് : മദ്യലഹരിയില്‍ അനുജനെ ജ്യേഷ്‌ഠൻ വെടിവെച്ച് കൊലപ്പെടുത്തിയതായി പ്രദേശവാസികള്‍ പറഞ്ഞു.ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയില്‍ കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്താണ് നിഷ്ഠുരമായ കൊലപാതകം അരങ്ങേറിയത്. നൂഞ്ഞങ്ങാനത്തെ നാരായണൻ നായരുടെ മകൻ അശോകൻ (45) ആണ് വെടിയേറ്റ് മരിച്ചത്.ഞായറാഴ്ച രാത്രി അടുത്ത വീട്ടില്‍ താമസിക്കുന്ന ജ്യേഷ്‌ഠൻ ബാലകൃഷ്ണൻ (50) ആണ് അയല്‍വാസിയുടെ തോക്ക് ഉപയോഗിച്ച് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം. വിവരമറിഞ്ഞെത്തിയ ബേഡകം പൊലീസ് ബാലകൃഷ്ണനെ കസ്റ്റഡിലെടുത്തു.ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയില്‍ കുറ്റിക്കോല്‍ നൂഞ്ഞങ്ങാനത്താണ് നിഷ്ഠുരമായ കൊലപാതകം അരങ്ങേറിയത്. നൂഞ്ഞങ്ങാനത്തെ നാരായണൻ നായരുടെ മകൻ അശോകൻ (45) ആണ് വെടിയേറ്റ് മരിച്ചത്.ഞായറാഴ്ച രാത്രി അടുത്ത വീട്ടില്‍ താമസിക്കുന്ന ജ്യേഷ്‌ഠൻ ബാലകൃഷ്ണൻ (50) ആണ് അയല്‍വാസിയുടെ തോക്ക് ഉപയോഗിച്ച് സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്നാണ് വിവരം.