കാട്ടാക്കട: ജോലിക്കിടെ വയോധിക ഷോക്കേറ്റ് മരിച്ചു. തൊഴിലുറപ്പ് തൊഴിലാളിയായ ചീനിവിള അഞ്ചറവിള ലക്ഷംവീട്ടില്‍ വത്സല (67) ആണ് മരിച്ചത്.ശനിയാഴ്ച രാവിലെ 10.45 ടെയാണ് സംഭവം. ഊരുട്ടമ്ബലം വെള്ളൂർക്കോണം സഹകരണ ബാങ്കിനു സമീപത്ത് അംബികാദേവിയുടെ ഉടമസ്ഥയിലുള്ള പുരയിടത്തില്‍ മാറനല്ലൂർ കോട്ടമുകള്‍ സ്വദേശി നടത്തുന്ന കോഴിഫാമിലെ വൈദ്യുതി കണക്ഷനില്‍നിന്നാണ് ഇവർക്കു ഷോക്കേറ്റത്. ഇതിനു സമീപത്തെ പുരയിടത്തില്‍ തെങ്ങിൻതൈ നടുന്നതിനായി എത്തിയതാണ് വത്സലയും മറ്റു രണ്ടു തൊഴിലാളികളും. തൈ നടാൻ കുഴി എടുക്കുന്നതിനു മുൻപായി മണ്‍വെട്ടി കൊണ്ടു വെട്ടിയപ്പോള്‍ കോഴി ഫാമിലെ അഴികളില്‍ മണ്‍വെട്ടി കുടുങ്ങിപ്പോഴാണ് ഷോക്കേറ്റത്. ഇഴജന്തുക്കള്‍ കയറാതെയിരിക്കാൻ കമ്പിവലയ്ക്കുള്ളില്‍ വൈദ്യുതി കടത്തി വിടുന്ന പതിവുണ്ടായി രുന്നു. മുൻപ് പ്രദേശത്ത് തൊഴിലുറപ്പ് പണി നടക്കുന്നതിനു മുന്നേയായി ഈ വൈദ്യുതി ഓഫ് ചെയ്തു നല്‍കുമായിരുന്നു. എന്നാല്‍ ഇന്നലെ അവധി ദിവസമായി രുന്നതിനാല്‍ തൊഴിലുറപ്പു തൊഴില്‍ നടത്തുന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ഫാമുടമയുടെ വാദം. വൈദ്യുതാഘാതമേറ്റയുടൻ ഇവർ മരിച്ചു.ഷോക്കേറ്റു വീഴുന്നതിനിടയില്‍ രക്ഷിക്കാനെത്തിയ മറ്റൊരു തൊ ഴിലാളിയായ സരസ്വതിക്കും ഷോക്കേറ്റിരുന്നു.