കൊല്ലം: ബന്ധുവായ യുവാവിന്റെ മര്‍ദ്ദനമേറ്റ വയോധികന് മരിച്ചു. പുതുക്കുളം ഇടയാടി സ്വദേശി ഗോപാലന്(76)ആണ് മരിച്ചത്. കൊല്ലത്ത് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. അനില്‍ കുമാര്‍ എന്നയാളാണ് ഗോപാലനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.