കൊല്ലം: വയോധികയെ മര്‍ദ്ദിച്ച സംഭവത്തില്‍ മരുമകളെ കസ്റ്റഡിയില്‍ എടുത്ത് പോലീസ്. കഴിഞ്ഞ ദിവസമാണ് ക്രൂരമായ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.കസേരിയല്‍ ഇരിക്കുന്ന വയോധികയെ മരുമകള്‍ തള്ളി താഴെയിടുന്നതാണ് ദൃശത്തിലുണ്ടായിരുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഈ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ഇത് വലിയ പ്രതിഷേധത്തിന് കാരണമാവുകയും ചെയ്തിരുന്നു. കൊല്ലം തേവലക്കര നടുവിലക്കരയിലാണ് സംഭവം. ഒരു വര്‍ഷം മുമ്പുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.വൃദ്ധയെ യുവതി വീടിന് അകത്ത് വെച്ച് മര്‍ദ്ദിക്കുന്നതും രൂക്ഷമായ രീതിയില്‍ വഴക്ക് പറയുന്നതും വീഡിയോയില്‍ വൃക്തമായിരുന്നു. പകല്‍ സമയത്താണ് സംഭവം. വീട്ടിനകത്ത് ടി വി ഓണ്‍ ചെയ്ത് വെച്ചിരുന്നു. യുവതിയയേും വൃദ്ധയേയും കൂടാതെ രണ്ട് ചെറിയ കുട്ടികളേയുംവീഡിയോയില്‍ കാണാം. വൃദ്ധയോട് എഴുന്നേറ്റ് പോകാൻ ആദ്യം യുവതി പറയുകയും ഇതിന് പിന്നാല ശക്തിയായി താഴേക്ക് ഇവരെ തള്ളിയിടുകയുമായിരുന്നു.ഒരു പുരുഷനാണ് വീഡിയോ പകര്‍ത്തിയത് എന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ തള്ളലില്‍ താഴേക്ക് വീണ വൃദ്ധ കുറച്ച് സമയം അവിടെ കിടന്ന ശേഷം, തനിയെ എഴുന്നേറ്റിരിക്കുന്നതും നിവര്‍ന്നുനില്‍ക്കാൻ തന്നെ സഹായിക്കണമെന്ന് വീഡിയോ എടുക്കുന്ന ആളോടൊ മറ്റും പറയുന്നതും കേള്‍ക്കാം.