ഇടുക്കിയില്‍ വയോധികയെ കാട്ടാന ചവിട്ടിക്കൊന്നു. കൂവ പറിക്കാൻ പോയ സമയത്താണ് കാട്ടാന ആക്രമിച്ചത്.നേര്യമംഗലം സ്വദേശി ഇന്ദിരയാണ് കൊല്ലപ്പെട്ടത്. കോതമംഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്ത് സ്ഥിരമായി എത്തുന്ന കാട്ടാനയാണിതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.എറണാകുളം ജില്ലയില്‍ നിന്ന് പെരിയാർ കടന്ന് ഇടുക്കി ജില്ലയിലേക്ക് കടന്ന ആനയെ നാട്ടുകാർ തുരത്തിയിരുന്നു. മറുവശത്ത് നിന്ന് നാട്ടുകാരും ആനയെ തുരത്തി. ഇതിനിടെ ആന നേര്യമംഗലം ഭാഗത്തേക്ക് കടന്നു. ഇതൊന്നുമറിയാതെ പ്രദേശത്ത് കൂവ പറിച്ചുകൊണ്ടിരുന്ന ഇന്ദിര കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു. പൊടുന്നനെയുള്ള കാട്ടാനയുടെ ആക്രമണത്തില്ഇന്ദിരയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഇന്ദിരയെ രക്ഷിക്കാൻ കഴിഞ്ഞില്ല.