തിരുവനന്തപുരം : ശിശുദിനത്തോടനുബന്ധിച്ച് എലിഫാന്റി കളറിങ് മത്സരം മൂന്നാം സീസൺ നവംബർ 16ന് ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചു നടക്കും , എൽ. കെ. ജി – യു കെ ജി, 1-2 സ്റ്റാൻഡേർഡ്, 3-4 സ്റ്റാൻഡേർഡ് എന്നീ മൂന്ന് വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുന്നത്. ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, നാളെയുടെ പൗരന്മാരെ അറിവിന്റെ നിറവിൽ വാർത്തെടുക്കുക എന്ന ഉദ്ദേശത്തോട് കൂടി ടെക്നോപാർക്കിലെ ഇൻ ആപ്പ് ഇൻഫർമേഷൻ ടെക്‌നോളജീസ് എന്ന കമ്പനിയിലെ എംപ്ലോയീസിന്റെ നേതൃത്വത്തിൽ, അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവായ തീരദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ചു നടത്തിവരുന്ന സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് മത്സരം നടത്തുന്നത്. കുട്ടികളുടെ പഠനം ലളിതവും, ഉല്ലാസപ്രദവുമാക്കുക എന്ന ഉദ്ദേശത്തോട് കൂടി കേരളത്തനിമ കൈവിടാതെ, കൊച്ചു കൊച്ചു പാട്ടുകളിലൂടെയും, കഥകളിലൂടെയും, അവരുടെ ഭാവനശക്തിയെ ഉത്തേജിപ്പിക്കുകയും, സാമൂഹ്യബോധത്തെ ഉണർത്തുകയും, പ്രതിസന്ധികളെ തരണം ചെയ്യാനുള്ള ചിന്താശക്തി വർദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്ന് ചീഫ് ക്രീയേറ്റീവ് ഓഫീസർ ഷൈജോ കെ. കെ പത്രസമ്മേളനത്തിൽ അറിയിച്ചു
പങ്കെടുക്കുന്നതിനു വേണ്ടി www.elefaanty.com,
ele@elefaanty.com എന്ന വെബ്സൈറ്റിലോ
Ph. +91 9846245474, +91 8921389453 നമ്പറിലോ രജിസ്റ്റർ ചെയ്യേണ്ടത് ആണ്