മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ഉളള നാച്ചുറോപ്പതി യോഗ അക്യുപങ്ചർ ഡോക്ടർമാരുടെ സംഘടനയായ ഇന്ത്യൻ നാച്ചുറോപ്പതി ആൻഡ് യോഗ ഗ്രാജുവേറ്റ്സ് മെഡിക്കൽ അസോസിയേഷൻ (INYGMA) ഫങ്ഷനൽ മെഡിസിനെ ആസ്പദമാക്കി നടത്തുന്ന കണ്ടിന്യൂവൽ മെഡിക്കൽ എജ്യൂക്കേഷൻ (CME) കോൺഫറൻസ് 27/10/2024 ഞായറാഴ്ച എറണാകുളത്തുള്ള ഹോട്ടൽ ഹൈവേ ഗാർഡനിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എല്ലാ വൈദ്യ ശാസ്ത്ര വിഭാഗത്തിലും ഉളള ഡോക്ടർമാർക്കും മെഡിക്കൽ വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്. കോൺഫറൻസ് പാർലമെൻ്റ് അംഗം ശ്രീ ഹൈബി ഈഡൻ ഉല്ഘാടനം ചെയ്യും. ഇനിഗ്മ സംസ്ഥാന പ്രസിഡൻ്റ് ഡോ. ദിനേശ് കർത്ത അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.ആൻസ്‌മോൾ വർഗീസ് , പ്രോഗ്രാം കോഓർഡിനേറ്റ ർമാരായ ഡോ. മനോജ് ജോൺസൺ, ഡോ. അഖില വിനോദ് എന്നിവർ സന്നിഹിതരായിരിക്കും.
പ്രമുഖ ഇ എൻ റ്റി സർജൻ ഡോ.ശ്രീകുമാർ,ആൽഫാ നാച്ചുറൽ സ്ഥാപകൻ ഡോ.പ്രവീൺ ജേക്കബ്, മാർ സ്ലീവ മെഡിസിറ്റിയിലെ സീനിയർ ഹോമിയോപ്പതി കൺസൾട്ടൻ്റ് ഡോ.ഈ എസ് രാജേന്ദ്രൻ, ജോൺ മരിയൻസ് ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ.മനോജ് ജോൺസൺ, ഹെൽത്ത് ടെക് സംരംഭകൻ ശ്രീ.സജീവ് നായർ,ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനർ ശ്രീ. സുബിലാൽ, ഗവേഷകൻ പ്രൊഫ.ഡോ.പ്രദീപ് എം കെ നായർ,ഡോ.സുജിത് എസ് ആർ എന്നിവർ ക്ലാസുകൾ നയിക്കും. സ്പോട്ട് രജിസ്ട്രേഷൻ 27 ന് രാവിലെ 8.00 am ന് ആരംഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 7277267251 (ഡോ.ഓംനാഥ്) എന്ന നമ്പറിൽ ബന്ധപ്പെടുക.