തിരുവനന്തപുരം: വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ദിന പരിപാടികൾ വെള്ളായണി കായലിൽ കടവിൽ മൂലയിൽ നടന്നു. വൃക്ഷത്തൈ നട്ടുകൊണ്ട് വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് റാണി വത്സലൻ, ജില്ലാ പഞ്ചായത്ത് അംഗം ഭഗത് റൂഫസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എസ് സാജൻ, വികസനകാര്യ ചെയർമാൻ ജി സുരേന്ദ്രൻ, വാർഡ് മെമ്പർ അടവാലൻ,ഗീതാ മുരുകൻ,കൃഷി ഓഫീസർ പ്രകാശ് ക്രിസ്റ്റിൻ, തൊഴിലുറപ്പ് അക്രഡിറ്റഡ് എഞ്ചിനീയർ അനീഷ, കൃഷി വകുപ്പിലെയും തൊഴിലുറപ്പ് പദ്ധതിയിൽ ഉദ്യോഗസ്ഥർ, കാർഷിക കർമ്മ സേന അംഗങ്ങൾ. കാർഷിക വികസന സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.