എറണാകുളം : പഴയ കതിന നന്നാക്കുന്നതിനിടെ തീ പടര്‍ന്ന് ഒരാള്‍ക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പന്‍കാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂര്‍ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്.ഇയാളെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിമരുന്നു നിറയ്ക്കുന്ന സമയത്ത് അത് കത്തിച്ചു നോക്കുന്നതിനിടെ തീ പടര്‍ന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്.