കൊച്ചി: എറണാകുളം അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ഹോട്ടല്‍ ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ തൃശൂര്‍ വേലൂപ്പാടം രായംമരക്കാര്‍ വീട്ടില്‍ അഗ്നാന്‍ (21) അറസ്റ്റിലായിസംഭവശേഷം ചിക്കമംഗലൂര്‍ ശൃംഗേരിയിലുള്ള റബ്ബര്‍തോട്ടത്തില്‍ വ്യാജപ്പേരില്‍ ജോലി ചെയ്തു വരികയായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങള്‍ ശേഖരിച്ച് ആഴ്ചകളോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.പാലക്കാട് കൊല്ലങ്കോട് ആനമാറി വീട്ടില്‍ സന്തോഷ് പൊന്നിച്ചാമി (41)യാണ് ഈ മാസം മൂന്നിന് പുലര്‍ച്ചെ കുത്തേറ്റു മരിച്ചത്. കൊല്ലത്തു നിന്ന് എറണാകുളത്ത് എത്തിയ ആഗ്നാനും സ്വവര്‍ഗാനുരാഗിയായ സന്തോഷുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ആഗ്നാന്‍ കത്തിപുറത്തേക്കെടുത്തതോടെ ഭയന്നോടിയ സന്തോഷിനെ പ്രതി കൈയില്‍ പിടിച്ചുനിറുത്തി മുതുകില്‍ കുത്തുകയായിരുന്നു.തുടര്‍ന്ന് അംബേദ്കര്‍ സ്‌റ്റേഡിയത്തിന്റെ പിന്‍ഗേറ്റിലൂടെ ഓടിരക്ഷപ്പെട്ട ആഗ്നാന്‍ ട്രെയിന്‍മാര്‍ഗം തൃശൂരിലെ വീട്ടിലേക്കും അവിടെ നിന്ന് കര്‍ണാടകയിലേക്കും കടന്നു.ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ചുറ്റിപ്പറ്റിയായിരുന്നു ആദ്യഘട്ടത്തില്‍ അന്വേഷണം. സി.സി.ടിവി ദൃശ്യങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ പുലര്‍ച്ചെ 4.39ന് സന്തോഷ് സ്‌റ്റേഡിയത്തിലേക്ക് കയറുന്നതും 4.42ന് തിരിച്ചിറങ്ങുന്നതുമായ ദൃശ്യം കിട്ടി. 4.44ഓടെ സ്‌റ്റേഡത്തിന് പിന്നിലെ ഗേറ്റിലൂടെ ഒരാള്‍ ഓടുന്ന സി.സി.ടിവി ദൃശ്യം ലഭിച്ചതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.