കൊച്ചി : എറണാകുളം കെ.എസ്.ആര്‍.ടി.സി. സ്‌റ്റാന്‍ഡിനു സമീപം യുവാവിനെ കുത്തിക്കൊന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശി സന്തോഷാണു (40) കുത്തേറ്റു മരിച്ചത്.സമീപത്തുള്ള ചായക്കടയിലെ തൊഴിലാളിയാണ്. ഇന്നലെ പുലര്‍ച്ചെ അഞ്ചു മണിയോടെയാണു സംഭവം. കുത്തുകൊണ്ട സന്തോഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വാക്കുതര്‍ക്കത്തെ തുടര്‍ന്നാണു കുത്തേറ്റത്. സംഭവസ്‌ഥലത്തുണ്ടായിരുന്ന രണ്ടുപേരെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.