(അജിത് )
തിരുവനന്തപുരം : നവരാത്രി ആഘോഷം എന്ന് കേൾക്കുമ്പോൾ അനന്ത പുരി വാസികളിൽ നിന്നുയരുന്ന ഒരു പേരുണ്ട്. വലിയശാല ഗ്രാമത്തിലെ ഏവരുടെയും കണ്ണിലുണ്ണിയായ “രാജു സ്വാമി “യുടെ പേര്. ഏകദേശം ഇരുപതു വർഷത്തിൽ അധികം നവരാത്രി ആഘോഷങ്ങൾക്കായി നവരാത്രി വിഗ്രഹങ്ങൾക്ക്, വെള്ളികുതിരയിൽ ഏറിയ മുരുകഭഗവാന് മുഴുക്കാപ്പ് ചാ ർ ത്തുന്നതിനും, എന്തിനേറെ ഭഗവാന്റെ തിടമ്പിനൊപ്പം കേറി നിന്ന് പൂജ കൾ നടത്തുന്നതിനു യോഗം ലഭിച്ചിട്ടുള്ള ഒരു അനുഗ്രഹ സിദ്ധൻ ആണ് രാജു. ആര്യശാലയിൽ മുരുകഭഗവാനെ കുടിയിരുത്തി നവരാത്രി പൂജകൾ തുടങ്ങി അവസാനിക്കും വരെ രാജുസ്വാമി ഭഗവാന്റെ അടുത്തു ഉണ്ടാകും… പല പൂജകൾ ചെയ്യുന്നതിനായി. ഇവിടെ എത്തുന്ന ലക്ഷ ക്കണക്കിന് ഭക്തർക്ക്, എന്തിനേറെ പൂജപ്പുര ഭഗവാന്റെ ഘോഷ യാത്രക്കും, പള്ളിവേട്ടക്കും വരെ രാജുസ്വാമി ഉണ്ടാകണം എന്ന ഭഗവാന്റെ നിശ്ചയത്തിനു മുന്നിൽ ഒരു നിത്യ ദാസനായി, സേവകനായി ഇന്നും രാജുസ്വാമി നിറ സാന്നിധ്യം ആയി ഉണ്ടാകുന്നു. അദ്ദേഹത്തിന് ജയകേസരി ഗ്രൂപ്പിന്റെ “നമസ്ക്കാരം “